08:50pm 26 May 2026
NEWS
തമിഴ് കവി വൈരമുത്തുവിന്റെ അമ്മ അങ്കമ്മാൾ അന്തരിച്ചു
11/05/2025  10:05 AM IST
nila
തമിഴ് കവി വൈരമുത്തുവിന്റെ അമ്മ അങ്കമ്മാൾ അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര മേഖലയിലെ മുതിർന്ന ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന്റെ അമ്മ അങ്കമ്മാൾ അന്തരിച്ചു. ഇന്നലെ വൈകിട്ടാണ് അങ്കമ്മാൾ അന്തരിച്ചത്. സംസ്കാര ചടങ്ങുകൾ ഇന്ന് തേനി ജില്ലയിലെ വടുഗപട്ടിയിൽ നടക്കും. 

"എന്റെ അമ്മ ശ്രീമതി അങ്കമ്മാൾ ഈ ശനിയാഴ്ച വൈകുന്നേരം അന്തരിച്ചുവെന്ന് ഞാൻ വളരെ ദുഃഖത്തോടെ അറിയിക്കുന്നു. അന്ത്യകർമങ്ങൾ നാളെ, ഞായറാഴ്ച വൈകുന്നേരം, തേനി ജില്ലയിലെ വടുഗപട്ടിയിൽ നടക്കും," വൈരമുത്തു പറഞ്ഞു.


തമിഴ് ചലച്ചിത്രമേഖലയിൽ 7,000-ത്തിലധികം ഗാനങ്ങൾ രചിച്ച കവി വൈരമുത്തു തമിഴ് ആരാധകരിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ കവിതാസമാഹാരമായ വൈക്കറൈ മേഗങ്ങൾ 1972 ൽ പ്രസിദ്ധീകരിച്ചു. സാഹിത്യ അക്കാദമി അവാർഡ്, സാധന സമ്മാൻ അവാർഡ്, പത്മശ്രീ, പത്മഭൂഷൺ, ഏഴ് ദേശീയ അവാർഡുകൾ എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img